അല്‍ റഷീദിയ : ദുബായിലെ എമിറാത്തിയുടെ വീട്ടില്‍ ജോലിക്ക് നിന്ന രണ്ട് ഫിലിപ്പീന്‍ യുവതികള്‍ക്കെതിരെ ദുബായ് കോടിയില്‍ മോഷണക്കുറ്റത്തിന് പ്രാഥമിക വാദം കേട്ടു. 47 ഉം 29 ഉം വയസുളള ഫിലിപ്പിന്‍കാരികളായ യുവതികള്‍ക്കെതിരേയാണ് കേസ്.പണവും സ്വര്‍ണ്ണവും വസ്ത്രങ്ങളും വിലപിടിച്ച ബാഗുകളും മൊബെെല്‍ ഫോണ്‍ തുടങ്ങിയ വസ്തുക്കള്‍ കവര്‍ന്നെന്നാണ് വാദി ഭാദത്തുളള വക്കീല്‍ കോടതിയെ ബോധിപ്പിച്ചത്.
10000 ദിര്‍ഹത്തിന്‍റെ സ്വര്‍ണ്ണാഭരണങ്ങളും 4500 ദിര്‍ഹം രൂപയും കുട്ടികളുടെ വസ്ത്രമടക്കം 67ജോഡി തുണിത്തരങ്ങളും മൊബെെല്‍ ഫോണുമാണ് ഇവര്‍ കവര്‍ന്നെന്നാണ് കോടതിയിലുളള പരാതി. എമിറാത്തി അല്‍ റഷീദിയ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ന അറസ്റ്റ് വാറണ്ട് പുറത്ത് വിട്ടാണ് യുവതികളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25 ന് കേസ് വിധി പറയുന്നതിനായി കോടതി നീട്ടി.
Post Your Comments