മുംബൈ : വ്യാപാര ആഴ്ച്ചയുടെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടക്കമിട്ടത് നഷ്ടത്തിൽ. നിഫ്റ്റി 48 പോയിന്റ് ഇടിഞ്ഞ് 10845.50ലും,സെന്‍സെക്‌സ് 161.79 പോയിന്റ് ഇടിഞ്ഞ് 36,307.64ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 549 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 1177 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും, 105 കമ്പനികളുടെ ഓഹരികള്‍ മാറ്റമില്ലാതെയുമായിരുന്നു വ്യാപാരം.
ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments