ഇടക്കാലത്ത് കേരളത്തില്‍ പ്രചാരത്തില്‍ വന്ന വിഭവമാണ് സോയാ ചങ്ക്സ്. പോഷകങ്ങളാല്‍ സമ്പന്നമാണ് സോയ. സസ്യഭുക്കുകള്‍ക്ക് ലഭിക്കാതെ പോകുന്ന എല്ലാ പോഷകങ്ങളുടെ ന്യൂനതകളും പരിഹരിക്കാന്‍ സോയ ചങ്ക്സിന് കഴിയുന്നു. ഇറച്ചി വിഭവങ്ങള്‍ നല്‍കുന്ന അതേ അളവിലുള്ള പോഷകങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു.
പ്രോട്ടീനുകളാലും കാര്‍ബോഹൈഡ്രേറ്റ്സിനാലും സമ്പന്നമാണ് സോയ ചങ്ക്സ് എന്നാല്‍ കലോറിയില്‍ കുറവും. ഇത് കൂടാതെ ഇരുമ്പ്, കാല്‍ഷ്യം തുടങ്ങിവയും ധാരാളമുണ്ട്.
സോയ കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം പരിചയപ്പെടാം
സോയ ആദ്യം ചൂടു വെള്ളത്തില്‍ കുതിര്‍ക്കുക.
5 മിനിട്ടിനു ശേഷം നന്നായി വെള്ളം കളഞ്ഞെടുക്കുക.
2 സവാള വഴറ്റുക.
ഇതില്‍ തക്കാളിയും ചേര്‍ത്ത്് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കുക.
സോയയില്‍ മസാല, മുളകു പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് 15 മിനിട്ട് അടച്ചു വെയ്ക്കുക.
ചപ്പാത്തിയുടെ കൂടെ ഉപയോഗിക്കാം.
Post Your Comments