Latest NewsIndia

കര്‍ഷകരുടെ മക്കള്‍ക്ക് കാലിയ സ്കോളര്‍ഷിപ്പ്

ഒറീസ: ഒഡീഷയിൽ കര്‍ഷകരുടെ മക്കള്‍ക്ക് കാലിയ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണ് ഈ പ്രഖ്യാപനം നടത്തിയത്. കര്‍ഷകരുടെ മക്കള്‍ വിദ്യാഭ്യാസ മേഖലയില്‍ അനവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും ഒരു പരിധി വരെ ഇവ പരിഹരിക്കാന്‍ ഇത്തരം സ്കോളര്‍ഷിപ്പുകള്‍ കൊണ്ട് സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാലിയ ഉപഭോക്താക്കളുടെ മക്കളായിരിക്കും ഈ സ്കോളര്‍ഷിപ്പിന് അര്‍ഹര്‍. സര്‍ക്കാര്‍ അം​ഗീകൃത കോളേജുകളിലോ സ്കൂളുകളിലോ മെറിറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുമായിരിക്കണം. കൃഷക് അസിസ്റ്റന്‍സ് ഫോര്‍ ലിവ് ലിഹുഡ് ആന്റ് ഇന്‍കം ഓ​ഗ്മെന്റേഷന്‍ പദ്ധതിയുടെ ചുരുക്കപ്പേരാണ് കാലിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button