സൗദിയില്‍ തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിയുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഹുറൂബാക്കല്‍.
റിയാദ് : സൗദിയില്‍ ഇനി തൊഴിലാളികളെ ഒരു കാരണവും ഇല്ലാതെ പിരിച്ചുവിടാനാകില്ല. ഹുറൂബ് സംവിധാനം പരിഷ്‌കരിച്ചു . സൗദിയില്‍ ജോലിക്ക് ഹാജരാവാത്ത തൊഴിലാളികളെ ഒളിച്ചോട്ടക്കാരനാക്കി സ്‌പോണ്‍സര്‍ഷിപ്പ് ഒഴിയുന്ന ഹുറൂബ് സംവിധാനം തൊഴില്‍ മന്ത്രാലയം പരിഷ്‌കരിച്ചു. തൊഴിലുടമയുടെ ഏകപക്ഷീയമായ നടപടിയായ ഹുറൂബില്‍ ഇനി മുതല്‍ തൊഴിലാളിക്ക് വിയോജിപ്പ് രേഖപ്പെടുത്താം. ഇതോടെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഇനി തൊഴിലുടമക്ക് തൊഴിലാളിയെ ഹുറൂബാക്കാനാകൂ.
സൗദിയില്‍ തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിയുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഹുറൂബാക്കല്‍. ഇങ്ങനെ ചെയ്യുന്നതോടെ തൊഴിലാളിക്ക് പിന്നീട് സ്‌പോണ്‍സറുണ്ടാകില്ല. പൊലീസില്‍ കീഴടങ്ങുകയോ മറ്റൊരു സ്‌പോണ്‍സര്‍ക്ക് കീഴിലേക്ക് നിലവിലെ സ്‌പോണ്‍സറുടെ സഹായത്തോടെ മാറുകയോ ആണ് പിന്നീടുള്ള പോംവഴി. തൊഴില്‍ തര്‍ക്കങ്ങളും അനിഷ്ടങ്ങളും കാരണമായി ഹുറൂബാക്കുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്. എന്നാല്‍ ഇനി മുതല്‍ തൊഴിലുടമക്ക് തൊഴിലാളിയെ നിബന്ധനകള്‍ക്കും കാര്യകാരണ സഹിതവും മാത്രമേ ഹുറൂബാക്കാനാകൂ. ഇതിനായുള്ള സംവിധാനം തൊഴില്‍ മന്ത്രാലയം ആരംഭിച്ചു.
Post Your Comments