KeralaLatest News

തീയറ്ററില്‍ സ്ത്രീകള്‍ അന്യ പുരുഷന്മാര്‍ക്ക് ടിക്കറ്റ് എടുത്തു നല്‍കിയാല്‍? ബോര്‍ഡുമായി അധികൃതര്‍, യുവതലമുറയുടെ ചോദ്യം ഇങ്ങനെ

തൃശൂര്‍: തീയറ്ററുകളില്‍ സ്ത്രീകളുടെ ക്യൂവില്‍ തിരക്ക് കുറവായതിനാല്‍ ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ട് പുരുഷന്മാര്‍ എത്താറുണ്ട്. എന്നാല്‍ ഈ രീതിയെ നിരുത്സാഹപ്പെടുത്തുന്ന പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു തീയറ്റര്‍. എന്നാല്‍ സംഭവം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇതിനെതിരെ പ്രതിഷേധവുമായി യുവതലമുറയും രംഗത്തെത്തി.

”ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, പുറമെ നില്‍ക്കുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് എടുത്ത് സഹായിക്കുമ്പോള്‍ ഇ-ടിക്കറ്റിങ് ആയതിനാല്‍ അവര്‍ക്ക് നിങ്ങളുടെ ഇരിപ്പിടങ്ങള്‍ക്ക് ചേര്‍ന്നായിരിക്കും സീറ്റ് ലഭിക്കുക” എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഇതിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നു കഴിഞ്ഞു.ഇത് തൃശൂരില്‍ ഉള്ള ഒരു തീറ്റര്‍ ആണെന്നാണ് സംഭവം പോസ്റ്റ് ചെയ്തവര്‍ പറയുന്നത്. എന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരുടെ അടുത്തിരുന്നാല്‍ ഗര്‍ഭമുണ്ടാകുമോ എന്നാണ് ചിലരുടെ ചോദ്യം. കൂടാതെ ഈ പോസ്റ്ററിലൂടെ തൃശൂരിലെ പുരുഷന്മാരെ അപമാനിക്കുക എന്ന ഗൂഡ ലക്ഷ്യം ഇല്ലേ എന്നാണ് മറ്റുള്ളവരുടെ സങ്കടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button