തിരുവനന്തപുരം: തൊഴിലന്വേഷകരുടെ പരാതി പ്രവാഹം കൊണ്ട് നിറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങള്‍ ത്വരിത ഗതിയിലാണ് നടക്കുന്നതെന്നും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാം സോഫ്റ്റ് വെയര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് നിരവധി ആളുകൾ പരാതിയുമായി രംഗത്ത് എത്തിയത്.
എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ലിസ്റ്റ് വന്നിട്ട് ഈ കാലയളവ് വരെ ഒരു ഒഴിവു പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശ്രിത നിയമനം വഴി മാത്രമാണ് നികത്താറുള്ളതെന്നും നിരവധി പേർ പരാതി പറയുന്നു.
Post Your Comments