KeralaLatest News

വിവാദ പോസ്റ്റ് : പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജ്ജി. ആലപ്പുഴ സ്വദേശിയാണ് പ്രിയനന്ദനനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്‍കിയത്. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

ശബരിമല അയ്യപ്പനെ മോശമായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു പ്രിയനന്ദനന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ് മുക്കിയ സംവിധായകന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. പ്രിയനന്ദനന്റെ നേര്‍ക്ക് പ്രതിഷേധക്കാര്‍ ചാണകവെള്ളമൊഴിച്ച് പ്രതിഷേധിച്ചിരുന്നു. രാവിലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രിയനന്ദനന് നേരെ ആക്രണണം ഉണ്ടായത്. ‘അയ്യപ്പനെ കുറിച്ച് പറയാന്‍ നീയാരെടാ’ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ പ്രിയനന്ദനെതിരായ ആക്രമത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button