Latest NewsGulfOman

ഒമാനിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു

മസ്‌കറ്റ്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. വടക്കൻ ബാത്തിന, മസ്‌കറ്റ്, മുസന്ദം, ബുറൈമി ഗവർണറേറ്റുകളിൽ ശക്തമായ മഴ ലഭിക്കുകയും തലസ്ഥാനത്ത് ഉൾപ്പെടെ ഇടിയും മിന്നലും അനുഭവപ്പെടും ചെയ്തു. ശനിയാഴ്ച ചിലയിടങ്ങളിൽ ചെറുതായി പെയ്ത മഴ ഞായറാഴ്ച രാവിലെയോടെ ശക്തമായി ഒപ്പം ആലിപ്പഴ വർഷവുമുണ്ടായി. വിവിധ സ്ഥലങ്ങളിൽ പെയ്ത മഴയിൽ വാദികൾ നിറഞ്ഞൊഴുകുകയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇത്തരം സ്ഥലങ്ങളിൽ വാഹനവുമായി ഇറങ്ങുന്നവരെ റോയൽ ഒമാൻ പോലീസ് നിയന്ത്രിച്ചു.

ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ഞായറാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. ബുധനാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്നാണ് റിപ്പോർട്ട്. ഒമാൻ തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽതീരത്ത് പോകുന്നവരും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. കൂടാതെ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നിർദേശങ്ങൾ പാലിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button