സ്ഥിരമായി വറുത്തതും പൊരിച്ചതുമായ ആഹാരം ശീലമാക്കിയവരായിരിക്കും ഇന്ന് മിക്ക ആളുകളും.വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അത്യന്തം അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഫ്രൈഡ് വിഭവങ്ങള്‍ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാമെന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ പറയുന്നു. അമേരിക്കയിലെ ലോവ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് സ്ഥിരമായി ഇത്തരം ഭക്ഷണം കഴിക്കുന്നത് മരണത്തിന് വരെ കാരണമാകുമെന്നാണ്.
50 നും 79 നുമിടയില്‍ പ്രായമുള്ള 106,966 സ്ത്രീകളില്‍ 1993 മുതല്‍ 98 വരെ നടത്തിയ പഠനത്തിലാണ് ഈ കാര്യം പറയുന്നത്. ദിവസം ഒരുനേരമെങ്കിലും ഫ്രൈ ചെയ്ത ആഹാരം കഴിക്കുന്നവര്‍ക്ക് പെട്ടെന്നുള്ള മരണത്തിനു സാധ്യത 8 % കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ കാരണമാകാം. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
Post Your Comments