NewsBeauty & StyleLife Style

മുഖക്കുരുവിൽ നിന്ന് രക്ഷ നേടാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

മൈദ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷ്യ വിഭവങ്ങൾ ദിവസേന കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും

നിരവധി പേരെ അലട്ടുന്ന ചർമ്മ പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. കാലാവസ്ഥ, ഹോർമോൺ വ്യതിയാനം, മരുന്നുകളുടെ പാർശ്വഫലം തുടങ്ങി നിരവധി ഘടകങ്ങൾ മുഖക്കുരുവിന് കാരണമാകാറുണ്ട്. കൂടാതെ, നമ്മുടെ ആഹാര രീതിയും മുഖക്കുരു ഉണ്ടാകാൻ പ്രധാന പങ്കു വഹിക്കുന്നുണ്ട്. മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം.

മൈദ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷ്യ വിഭവങ്ങൾ ദിവസേന കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും. മൈദ അടങ്ങിയ പലഹാരങ്ങൾ, ബേക്കറി സാധനങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്. അടുത്തതാണ് മധുരം. തേൻ, ശർക്കര, ഡേറ്റ് ഷുഗർ തുടങ്ങി എല്ലാവിധത്തിലുള്ള മധുരങ്ങളും ചിലരിൽ മുഖക്കുരുവിന് കാരണമാകാറുണ്ട്. ഇവയിൽ എല്ലാം ഗ്ലൈസമിക് സൂചിക ഉയർന്ന അളവിലാണ് ഉള്ളത്.

Also Read: ആഴക്കടലിൽ മുങ്ങിത്തപ്പാൻ ഇനി ‘ഓഷൻവൺ കെ’ റോബോട്ടുകളും

പാലും പാലുൽപന്നങ്ങളും ചിലരിൽ മുഖക്കുരുവിന് കാരണമാകാറുണ്ട്. ഇവ ചർമ്മത്തിലെ എണ്ണമയം വർദ്ധിപ്പിക്കുകയും അതിലൂടെ മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. ഗ്ലൈസമിക് സൂചിക ഉയർന്ന അളവിലുളള ചില പഴങ്ങളും മുഖക്കുരു വർദ്ധിപ്പിക്കുന്നുണ്ട്. പൈനാപ്പിൾ, തണ്ണിമത്തൻ എന്നിവ കൂടുതൽ അളവിൽ കഴിച്ചാൽ മുഖക്കുരു ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button