MollywoodLatest News

മലയാളത്തിന്റെ ‘ഒടുവിലിന്’ നിത്യസ്മാരകം ഒരുങ്ങി

പാലക്കാട് : നിരവധിയായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ തന്റെതായ ഇടം നേടിയ അതുല്യ പ്രതിഭ ഒടുവില്‍ ഉണ്ണികൃഷ്ണന് വേണ്ടി നിത്യസ്മാരകം ഒരുങ്ങി. മലമ്പുഴ കേരളശേരി പഞ്ചായത്തില്‍ കാളപ്പെട്ടി ശിവക്ഷേത്രത്തിനു സമീപം അദ്ദേഹത്തിന്റെ വസതിയായ ‘നീലാഞ്‌ന’ത്തിന് സമീപത്താണ് സ്മാരകം ഒരുക്കിയത്.

തങ്ങളുടെ പ്രിയനടന് സ്മാരകം എന്ന കേരളശേരിക്കാരുടെ ആഗ്രഹം യാഥാര്‍ഥ്യമാകുകയാണ്. സാംസ്‌കാരിക വകുപ്പ് അനുവദിച്ച സ്മാരക നിര്‍മാണം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു.2010ല്‍ ഒരു കൂട്ടം കലാസ്‌നേഹികള്‍ ഉണ്ടാക്കിയതാണ് ഒടുവില്‍ ഫൗണ്ടേഷന്‍. ഇവരുടെ ശ്രമമാണ് സ്മാരകം യാഥാര്‍ഥ്യമായതിന്റെ ചാലകശക്തി.

ഒടുവിലിന്റെ അഭിനയപ്രതിഭയെ ഭാവിതലമുറയ്ക്ക് പരിചയപ്പെടുത്തുകയും പഠനഗവേഷണത്തിനുമുള്ള സാംസ്‌കാരിക കേന്ദ്രമായി സ്മാരകത്തെ മാറ്റിയെടുക്കുകയുമാണ് ലക്ഷ്യം. പ്രദേശവാസികളുടെ കലാവാസന പ്രോത്സാഹിപ്പിക്കാനും സ്മാരകം വേദിയൊരുക്കും. ഇതിന് ഒടുവില്‍ ഫൗണ്ടേഷന്‍ നേതൃത്വം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button