KeralaNews

ഹയര്‍ സെക്കണ്ടറി മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച തീരുമാനം അഭിനന്ദനാര്‍ഹം: ഡിവൈഎഫ്ഐ

സംസ്ഥാനത്ത് 2015-16 അധ്യായന വര്‍ഷം പുതുതായി അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ബാച്ചുകളിലുമായി 662 പുതിയ തസ്തികകള്‍ സൃഷ്ടിച്ച മന്ത്രിസഭാ തീരുമാനത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു.

കൂടാതെ 106 തസ്തികകള്‍ അപ്പ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല സംസ്ഥാന പ്രളയ പുനര്‍നിര്‍മ്മാണം വേഗത്തിലാക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകളില്‍ എഞ്ചിനീറിംഗ് വിഭാഗത്തില്‍ 195 തസ്തികകളും സര്‍ക്കാര്‍ സൃഷ്ട്ച്ചിട്ടുണ്ട്.

കേരള സര്‍വ്വകലാശാലയില്‍ അധ്യാപക തസ്തികകള്‍ക്ക് അനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button