Latest NewsIndia

ഭക്ഷണം പാകം ചെയ്യാന്‍ വൈകിയ മരുമകളുടെ കൈ അമ്മായിഅമ്മ കടിച്ചു പൊട്ടിച്ചു

ലഖ്‌നൗ : ഭക്ഷണം പാകം ചെയ്ത് നല്‍കാന്‍ വൈകിയെന്ന കുറ്റത്തിന് മരുമകളുടെ കൈവിരലുകള്‍ അമ്മായിഅമ്മ കടിച്ചു പറിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്.

യുവതി കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ അമ്മായിഅമ്മ ഭക്ഷണം പാചകം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുഞ്ഞിന് പാലുകൊടുത്ത ശേഷം ഭക്ഷണം പാചകം ചെയ്യാമെന്ന് മരുമകള്‍ മറുപടി നല്‍കി. ഇതില്‍ പ്രകോപിതയായ അമ്മായിഅമ്മ യുവതിയുടെ കൈ കടിച്ചു പൊട്ടിക്കുകയായിരുന്നു. ഗുരുതരമായി കടിയേറ്റ 32 കാരിയായ യുവതിയെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

സംഭവം പന്തിയല്ലെന്ന് കണ്ട അമ്മായിഅമ്മ പൊലീസ് തന്നെ അന്വേഷിച്ച് വീട്ടില്‍ എത്തുന്നതിന് മുന്നേ ഒളിവില്‍ പോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button