![](/wp-content/uploads/2019/02/ganja.jpg)
ചിറ്റാരിക്കാല്‍: വെസ്റ്റ് എളേരി പൂങ്ങോടുവച്ച് വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് 110 കിലോ കഞ്ചാവ് ചിറ്റാരിക്കാല്‍ പൊലീസ് പിടികൂടിയത്. കുന്നുംകൈ സ്വദേശി നൗഫലിനെ കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. സമീപ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍നിന്നും മലയോരത്തെ ടൗണുകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തില്‍ പെട്ടവരാണ് ഇവരെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം അനുസരിച്ചായിരുന്നു പരിശോധന. മുന്‍പ് നഗരങ്ങളില്‍ മാത്രം പരിചിതമായ ലഹരിമരുന്നുകള്‍ നാട്ടിന്‍പുറങ്ങളിലും വ്യാപകമാവുന്നതിന്റെ ദുഃസൂചനകളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാറിന്റെ പിന്‍സീറ്റിന് മുകളില്‍ പായ്ക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
Post Your Comments