
ഗുഡ്ഗാവ്: പീഡനം സഹിക്കാനാകാതെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലെ അശോക് വിഹാറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വനിഷ്ക ശര്‍മ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് ഇയാൾ നാല്പതിലേറെ തവണ കത്തി കത്തികുത്തിയിറക്കുകയായിരുന്നു.
സംഭവത്തില്‍ ഭര്‍ത്താവ് പങ്കജ് ഭരദ്വാജിനെയും സുഹൃത്ത് നഷീം അഹമ്മദിനെയും പൊലീസ് അറസ്‌റ്റ് ചെയ്തു.
ഒളിവില്‍ പോയ പങ്കജിനെ ലക്ഷ്മണിനെ അശോക് വിഹാര്‍ മേഖലയില്‍ നിന്ന് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2016 ലാണ് പങ്കജും വനിഷ്‌കയും തമ്മില്‍ വിവാഹിതരായത്. ഭാര്യ തന്നെ നിരന്തരം അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവെന്നും ഇതേചൊല്ലി ദിവസവും കുടുംബ കലഹം പതിവായിരുന്നുവെന്നും പങ്കജ് പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ മാതാപിതാക്കളും ബന്ധുക്കളും തന്നെ പലപ്പോഴും അപമാനിക്കാറുണ്ടായിരുന്നു. ഇതാണ് ക്രൂര കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
Post Your Comments