Latest NewsNewsIndia

മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു

സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചാണ് കുത്തിയിരിപ്പ് സമരം

ഡല്‍ഹി: മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാനെത്തിയ സി.ബി.ഐ നടപടിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധിച്ചതോടെയാണ് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തത്. കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എത്തിയ സംഘത്തെ ബംഗാള്‍ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ, കമീഷണറുടെ വസതിയിലെത്തിയ മമത ബാനര്‍ജി, സി.ബി.ഐയെ ഉപയോഗിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയുമായിരുന്നു.

സി.ബി.ഐക്കെതിരെ ബംഗാള്‍ പൊലീസ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രാജീവ് കുമാറാണ് ചിട്ടി തട്ടിപ്പ് കേസുകളില്‍ പശ്ചിമ ബംഗാള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തെ നയിച്ചത്. കേസിലെ ചില രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ്കുമാറിന് സി.ബി.ഐ സമന്‍സ് നല്‍കിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇരു കേസുകളിലെയും പ്രതികള്‍ തൃണമൂലുമായി ബന്ധപ്പെട്ടവരാണെന്നാണ് സി.ബി.ഐ വാദം. ഇതിനിടെ പശ്ചിമ ബംഗാളിലെ സംഭവവികാസങ്ങളില്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button