അബുദാബിയിലെത്തിയ മാർപാപ്പയുടെ കരസ്പർശത്തിന്റെ അനുഗ്രഹം തേടി ഒരു മലയാളി കുടുംബം. സെറിബ്രല്‍ പാര്‍സി ബാധിച്ച് കിടപ്പിലായ പത്തനംതിട്ട സ്വദേശി സ്റ്റീവെന്ന പത്തുവയസ്സുകാരനാണ് മാർപാപ്പയെ കാണാനായി കാത്തിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി വീല്‍ ചെയറാണ് സ്റ്റീവ് ബൈജുവിന്റെ ലോകം. നടക്കാനോ സംസാരിക്കാനോ സ്റ്റീവിന് കഴിയില്ല.
സായിദ് സ്റ്റേഡിയത്തില്‍ പോയി കാണാന്‍ ആരോഗ്യം അനുവദിക്കാത്ത വിശ്വാസികളെ സെന്റ് ജോര്‍ജ് കത്തീഡ്രലിലെത്തിയാണ് പോപ്പ് ആശിർവദിക്കുന്നത്. റോമിലേക്കോ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലെ തിരക്കിലേക്കോ ചെന്ന് മാര്‍പാപ്പയെ കാണാന്‍ പറ്റാത്തവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 300 പേരില്‍ ഒരാളാണ് പത്തനംതിട്ട കടമ്മനിട്ട സ്വദേശികളായ ബൈജു – ലിനു ദമ്പതികളുടെ മൂത്തമകനായ സ്റ്റീവ്. മാർപാപ്പയുടെ അനുഗ്രഹത്തിലൂടെ സംസാരശേഷിയെങ്കിലും കിട്ടിയാല്‍ മകന്‍ അനുഭവിക്കുന്ന പ്രയാസം മനസിലാക്കാനെങ്കിലും സാധിക്കുമായിരുന്നുവെന്നാണ് ബൈജു വ്യക്തമാക്കുന്നത്.
Post Your Comments