കണ്ണൂര്‍ : സംസ്ഥാനത്തിനകത്തുള്ള വിമാന സര്‍വീസുകള്‍ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും ആരംഭിക്കുന്നു.കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുന്നത്.
അടുത്ത മാസം ആദ്യം മുതൽ ഗോ എയറും 31-ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും. ഇതേ സമയം ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍-തിരുവനന്തപുരം-ഡൽഹി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന വിമാന സർവീസുകൾ
ഇന്‍ഡിഗോ: കൊച്ചി-കണ്ണൂര്‍
1. രാവിലെ 7.50-ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45-ന് കൊച്ചിയില്‍.
2. 11.45-ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45-ന് കണ്ണൂരില്‍.
3. വൈകീട്ട് 5.15-ന് കണ്ണൂരില്‍നിന്ന്. 6.10-ന് കൊച്ചിയില്‍.
4. കൊച്ചിയില്‍നിന്ന് രാത്രി 8.40-ന് പുറപ്പെട്ട് 9.40-ന് കണ്ണൂരിലെത്തും
ടിക്കറ്റ് നിരക്ക് – 1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം-കണ്ണൂര്‍
1. ഉച്ചയ്ക്ക് 1.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25-ന് തിരുവനന്തപുരത്തെത്തും.
2. 2.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10-ന് കണ്ണൂരിലെത്തും
2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് ആരംഭിച്ചു.
Post Your Comments