NewsIndia

ഈ സമയങ്ങളിൽ എയര്‍ ഇന്ത്യ കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്തും

യു.എ.ഇയിലെ സ്കൂള്‍ അവധിക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ ഇന്ത്യ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നല്ല പ്രതികരണങ്ങളാണ് ഈ മാസം കൊച്ചിയിലേക്ക് തുടങ്ങിയ ഡ്രീംലൈനറിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബങ്ങളായി താമസിക്കുന്ന പലരും കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് യു.എ.ഇയിലെ സ്കൂള്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ്. വിമാനങ്ങളില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെ ഈ മാസങ്ങളില്‍ ഉണ്ടാവാറുണ്ട്. ഈ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

എയര്‍ ഇന്ത്യയുടെ ആധുനിക വിമാനമായ ഡ്രീം ലൈനര്‍ ഫെബ്രുവരി ഒന്ന് മുതല്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങിയിരുന്നു. കുറഞ്ഞ നിരക്കും 40 കിലോഗ്രാം സൗജന്യ ബാഗേജും അടക്കമുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചത്. ധാരാളം വിനോദ സഞ്ചാരികള്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും ഇവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ടൂറിസം പാക്കേജുകള്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button