തിരുവനന്തപുരം: ദിനംപ്രതി വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകളില്‍ ഒന്ന് തിരുവനന്തപുരത്തു ഇന്ന് ആരംഭിക്കും. ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് വ്യവസായ- കായിക- യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ ഇ.പി. ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
50 ലക്ഷം രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള 337 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ശീതീകരിച്ച ഫിറ്റ്‌നസ് സെന്ററില്‍ ആധുനിക ഫിറ്റ്‌നസ് ഉപകരണങ്ങള്‍, എല്‍ ഇ ഡി ലൈറ്റിംഗ്, ചേഞ്ച് റൂമുകള്‍, ടോയ്‌ലെറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാണ്. ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ പ്രവര്‍ത്തിക്കുന്ന സ്വിമിങ് പൂള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം പരിശീലനം തേടുന്ന കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഫിറ്റ്‌നസ് സെന്റര്‍ പ്രയോജനകരമാകും. കായിക താങ്ങള്‍ക്ക് പ്രത്യേക ഫീസ് ഡിസ്‌ക്കൗണ്ട് ഉണ്ടായിരിക്കും. ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എ വിഎസ് ശിവകുമാര്‍ ആണ് അദ്ധ്യക്ഷത വഹിക്കുന്നത്.
‘ഓപ്പറേഷന്‍ ഒളിമ്പിയ’ താരങ്ങള്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ കേരളത്തിലെ ഒന്‍പത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളിലാണ് സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകളുടെ നിര്‍മ്മാണത്തിന് കായിക യുവജനകാര്യാലയം നേതൃത്വം നല്‍കുന്നത്.
Post Your Comments