KeralaLatest News

ശരീര സൗന്ദര്യത്തിന് ജിമ്മില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാന വ്യാപകമായി ജിംനേഷ്യങ്ങളില്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

കൊച്ചി: സംസ്ഥാന വ്യാപകമായി ജിംനേഷ്യങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തു. മരുന്ന് പിടിച്ചെടുത്ത തൃശ്ശൂരിലെ സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ ഔഷധ നിയമ പ്രകാരം കേസെടുത്തു.

കേരളത്തിലെ പല ജിമ്മുകളിലും ശരീര പുഷ്ടിക്കായി മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പ്രയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളത്ത് നിന്ന് ഇത്തരത്തിലുള്ള മരുന്നുകള്‍ പിടിച്ചെടുത്തു. ഇതോടെയാണ് ഡ്രഗ്‌സ് വിഭാഗം പരിശോധന ശക്തമാക്കിയത്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഫോര്‍ച്യൂണ്‍ ഫിറ്റ്‌നസ് എന്ന സ്ഥാപനത്തില്‍ നിന്ന് മരുന്നുകളും സിറിഞ്ചും കണ്ടെടുത്തു.
തൂക്കം കൂട്ടാന്‍ കോഴികളിലും പന്നികളിലും ഉപയോഗിക്കുന്ന ട്രെന്‍ബൊലോന്‍, മെത്തനോളന്‍, കുതിരകള്‍ക്ക് കൊടുക്കുന്ന സ്റ്റനസൊലോള്‍ എന്നീ രാസമൂലകങ്ങള്‍ എന്നിവ അടങ്ങിയതാണ് മരുന്നുകള്‍. ഗുളികകളും മരുന്നുകളും സിറഞ്ചുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

മരുന്നുകളെത്തുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് അനുമാനം. ബള്‍ഗേറിയ, സൈപ്രസ് എന്നിവിടങ്ങളില്‍ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തിയിരുന്ന ഇവ മരുന്നുകളുമായി ഒരു ബന്ധവുമില്ലാത്ത പാക്കറ്റുകളിലാണ് എത്തിയിരുന്നതെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പിഎം ജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button