മുംബൈ: പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ പത്തൊന്‍പതുകാരന്‍ ജീവനൊടുക്കി. മുംബൈ കുര്‍ളയിലാണ് സംഭവം. നദീം ഷെയ്‌ക്കെന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. പബ്ജി ഓണ്‍ലൈന്‍ ഗെയിമിന് ഇയാള്‍ അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ അടുത്തിടെ തകരാറിലായി. ഇതോടെ 37000 രൂപയുടെ പുതിയ ഫോണ്‍ വാങ്ങുന്നതിന്റെ പേരില്‍ വീട്ടുകാരുമായി നദീം തര്‍ക്കത്തിലായി. എന്നാല്‍, പണം കണ്ടെത്താന്‍ കഴിയാതെ വിഷാദത്തിലായ നദീമിനെ കഴിഞ്ഞദിവസം പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നദീം പബ്ജിഗെയിമിന് അടിമയായിരുന്നുവെന്നും, പുലര്‍ച്ചെവരെ ഗെയിം കളിച്ചിരുന്നതായും വീട്ടുകാര്‍ പൊലീസിന് മൊഴിനല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments