Latest NewsKeralaNews

വിജയ സാധ്യത ഉള്ളവര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ സിപിഎം ആലോചന

ലോക്‌സഭയില്‍ രണ്ടു വട്ടം പൂര്‍ത്തിയായവര്‍ക്കാണ് വീണ്ടും മത്സരിക്കാനുള്ള സാധ്യത

തിരുവനന്തപുരം: ലോക്‌സഭയില്‍ മത്സരിച്ച് വിജയ സാധ്യത പരിഗണിച്ച് വീണ്ടും അവസരം നല്‍കാന്‍ സിപിഎം ആലോചിക്കുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ രണ്ടു വട്ടം പൂര്‍ത്തിയായവര്‍ക്കാണ് വീണ്ടും മത്സരിക്കാനുള്ള സാധ്യത. സംസ്ഥാന നേതൃത്വം പരിഗണിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുഖ്യമന്ത്രി ഒരു പരീക്ഷണത്തിന് തയ്യാറായേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

പാലക്കാട് ബി.ജെ.പി ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അതേ മണ്ഡലത്തില്‍ എം.ബി രാജേഷിന് മൂന്നാമത് ഒരവസരം കൂടി നല്‍കാനും ആറ്റിങ്ങലില്‍ എ.സമ്പത്തിനെ പരിഗണിക്കുന്ന കാര്യത്തിലുമുള്ള ചര്‍ച്ച് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. വടകരയിലും കണ്ണൂരിലും പി.കെ ശ്രീമതി ടീച്ചറിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. ടീച്ചറിന്റെ പേര് പരിഗണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ആലത്തൂരില്‍ കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്റെ പേരാണ് പരിഗണിക്കുന്നത്. വി.പി.പി മുസ്തഫ,കെ.പി സതീശ് ചന്ദ്രന്‍ എന്നിവരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. എന്നാല്‍ പി.ബിയില്‍ നിന്ന് പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും മത്സരിക്കുമെന്ന വാര്‍ത്തകള്‍ സി.പി.എം സംസ്ഥാന നേതൃത്വം തള്ളിക്കളയുന്നുണ്ട്. ആറ്റിങ്ങല്‍,പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ട് വരുന്നതിനേക്കാള്‍ നല്ലത് നിലവിലുള്ളവര്‍ തുടരുന്നതാണെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. എന്നാല്‍ പല സ്ഥലങ്ങളും ജനപക്ഷം മാനിച്ച് രണ്ട് തവണ വിജയം കൈവരിച്ച് ചില സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള സാധ്യത കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button