ഹാങ്ഝൗ : പ്രായം മുപ്പത് കടന്നു. ഇനി കല്യാണമൊക്കെ കഴിച്ചിട്ട് ജോലിയില്‍ തുടര്‍ന്നാല്‍ മതിയെന്ന് വനിതാ ജീവനക്കാരോട് ചൈനീസ് കമ്പനികള്‍. ചൈനയിലെ രണ്ട് കമ്പനികളാണ് വിവാഹപ്രായം കഴിഞ്ഞ് നില്‍ക്കുന്ന തങ്ങളുടെ സ്ത്രീ ജീവനക്കാര്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് അധിക അവധി അനുവദിച്ചത്.
ഹാങ്ത്സൗവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ സോംങ് ചെങ് തീം പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികളാണ് തങ്ങളുടെ സ്ത്രീ ജീവനക്കാര്‍ക്ക് ഒരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ അവസരം നല്‍കിയത്. മാത്രമല്ല, 2019 അവസാനത്തോടെ ഉത്തമ പങ്കാളിയെ കണ്ടെത്തി ഇവര്‍ക്ക് വിവാഹിതരാകാന്‍ കഴിഞ്ഞാല്‍ കമ്പനിയുടെ വകയായി അധിക ബോണസും ഉണ്ട്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഫെബ്രുവരി നാലു മുതല്‍ പത്ത് വരെ അവധിയാണ്. എന്നാല്‍ 30 കഴിഞ്ഞ് സ്ത്രീകള്‍ക്ക് 15 ദിവസം വരെ അവധി നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ഈ അവധിയുടെ കാലവധി നീട്ടുവാനും കഴിയും.
ഈ സന്തോഷ വാര്‍ത്ത എല്ലാ വനിതാ ജീവനക്കാരും സ്വാഗതം ചെയ്തതായി ഹാന്‍ജോംഗ് സോംഗ്‌ചെങ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ ഹുവാംഗ് ലീ പറഞ്ഞു. ഷെജിയാങ് ഓണ്‍ലൈന്‍ ഔട്ട്‌ലെറ്റി എന്ന ഈ കമ്പനിയില്‍ സ്ത്രീ -പുരുഷ ജീവനക്കാരുടെ അനുപാതം ഏകദേശം തുല്യമാണെന്നും ലീ പറഞ്ഞു. അടുത്ത വര്‍ഷത്തേക്ക് ഈ പോളിസി നടപ്പിലാക്കണമെന്നാണ് കമ്പനിയുടെ തീരുമാനം.
Post Your Comments