ഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പൊലീസ് കമീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തതിനെതുടര്‍ന്ന് സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഉടനെ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. കേസ് അടിയന്തിരമായി പരിഗണിക്കേണ്ട കാര്യമില്ലെന്നും നാളെ രാവിലെ പത്തരക്ക് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു.
ചിട്ടി തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ തെളിവ് നശിപ്പിക്കാന്‍ എന്തെങ്കിലും ശ്രമം ഉണ്ടായെങ്കില്‍ അതിന്റെ തെളിവ് സിബിഐയ്ക്ക് കോടതിയില്‍ ഹാജര്‍ ആക്കാം. തെളിവ് നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ശക്തമായി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡി ജി പി, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ എന്നിവര്‍ക്ക് എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിക്കാന്‍ അനുമതി തേടി സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചിട്ടി തട്ടിപ്പും ആയി ബന്ധപ്പെട്ട 2014 ലെ സുപ്രീം കോടതി ഉത്തരവ് തടസ്സപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു എന്നാണ് സിബിഐ ആരോപണം.
ചിട്ടി തട്ടിപ്പ് കേസ് അന്വേഷണവും ആയി സഹകരിക്കാന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് നിര്‍ദേശം നല്‍കണം എന്നും സിബിഐ ആവശ്യപ്പെടും.ബംഗാളിലെ സംഭവവികസങ്ങളെ തുടര്‍ന്ന് മമത ബാനര്‍ജി ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച സത്യഗ്രഹം തുടരുകയാണ്.
Post Your Comments