തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് ആരംഭിച്ച ആരോഗ്യ ജാഗ്രത എന്ന പരിപാടി ഇന്ന് ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ ജാഗ്രതയ്ക്കായി പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആരോഗ്യ ജാഗ്രതയിലൂടെ പനിയും പകര്‍ച്ചവ്യാധികളിലൂടെയുള്ള മരണവും നിയന്ത്രിക്കാനായി. ഓഖി, നിപ, പ്രളയം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ദുരന്തങ്ങളെയും നേരിടാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞു എന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടന പത്ത് പുതിയ തരം രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ടെന്നും നിര്‍ഭാഗ്യവശാല്‍ ഇത്തരം രോഗാണുക്കളുടെ സാന്നിധ്യമുള്ള ചില രാജ്യങ്ങള്‍ക്ക് കേരളവുമായി ബന്ധവുമുണ്ടെന്നും അതുകൊണ്ടുതന്നെ ഇത്തരം പുതിയതരം രോഗാണുക്കളെ കണ്ടെത്താനും രോഗം ബാധിച്ചവരെ നിരീക്ഷിക്കാനും ചികിത്സിക്കാനും മെഡിക്കല്‍ കോളേജുകളില്‍ ഔട്ട്ബ്രേക്ക് മാനേജ്മെന്റ് യൂണിറ്റുകള്‍ തയ്യാറാണ് എന്നും മന്ത്രി അറിയിച്ചു.
ഇത്തരം മെഡിക്കല്‍ യൂണിറ്റുകളില്‍ വിദഗ്ധരും ഉണ്ടാകും. ഈ വര്‍ഷത്തെ ആരോഗ്യ ജാഗ്രതാ പദ്ധതി കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും നടത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ രോഗനിര്‍ണയിന് സഹായിക്കുന്ന ബയോസേഫ്റ്റി ലെവല്‍ 2 ലാബുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലെവല്‍ 3 ലാബ് തുടങ്ങാന്‍ അനുമതിയായിട്ടുണ്ട്. ആദ്യപടിയായി മെഡിക്കല്‍ കോളേജുകളിലെ ഇത്തരം സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ശേഷം താഴെ തലത്തിലെ ആശുപത്രികളില്‍ ഇത്തരം സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments