Latest NewsIndia

ആമസോണ്‍ ഉല്‍പന്നങ്ങള്‍ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ മൊബൈല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍, ബാറ്ററികള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ പിന്‍വലിക്കുന്നു. ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എഫ്ഡിഐ നയത്തില്‍ വരുത്തിയ മാറ്റമാണ് ഇതിനു കാരണം.പുതിയ നയം നടപ്പിലായതോടെ ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയും വിപണി മൂല്യത്തില്‍ 5000 കോടി ഡോളറിന്റെ സംയോജിത നഷ്ടം രേഖപ്പെടുത്തി.

ഒരു വലിയ നീണ്ട നിര തന്നെ ആമസോണിന്റെ പിന്‍വലിക്കല്‍ പട്ടികയിലുണ്ട്. പുതിയ നയ പ്രകാരം വിദേശ കമ്പനികളുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ അവര്‍ക്ക് ഓഹരി വിഹിതമുളള ഉല്‍പ്പാദകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാതെ വരുന്നതിനാലാണ് ഈ ഒഴിവാക്കല്‍.
ഇനി ആമസോണിന്് ഓഹരി വിഹിതമുളള ക്ലൗഡ്‌ടെയില്‍ അടക്കമുളള കമ്പനികളുടെ ഉല്‍പന്നങ്ങള്‍ തങ്ങളുടെ പ്ലാറ്റഫോമില്‍ വില്‍ക്കാനാവില്ല.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ആമസോണ്‍ സെറ്റില്‍ ആമസോണ്‍ ബേസിക്‌സില്‍ ഉല്‍പന്നങ്ങള്‍ തിരഞ്ഞാല്‍ ഉല്‍പന്ന ലിസ്റ്റ് ലഭിക്കില്ല.

ഈ മാസം ഒന്നാം തീയതി പ്രബല്യത്തില്‍ വന്ന ഇ-കൊമേഴ്‌സ് നയം വാള്‍മാര്‍ട്ട് നിക്ഷേപമുളള ഫ്‌ലിപ്പ്കാര്‍ട്ടിനും ഭീഷണിയാണ്. ഇ-കൊമേഴ്‌സ് നയത്തിലെ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ തിരക്കുപിടിച്ച് നടപ്പാക്കിയതില്‍ നിരാശയുണ്ടെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button