Latest NewsTechnology

അനാവശ്യമായ ഡിസ്ലൈക്കുകള്‍ ഒഴിവാക്കാനൊരുങ്ങി യു ട്യൂബ്

ലൈക്കും ഡിസ്ലൈക്കും കാണാന്‍ കഴിയാത്ത രീതിയിലാകും

സംഘടിതമായി നടക്കുന്ന ഡിസ്ലൈക്ക് ക്യാംമ്പയ്ന്‍ നിര്‍ത്തലാക്കാനൊരുങ്ങി യൂ ട്യൂബ്. ഇത്തരം സംഘടിത അക്രമണങ്ങളില്‍ യു ട്യൂബിന് നിരവധി പരാതികളാണ് ദിവസേന ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘടിതമായ ഡിസ്ലൈക്ക് തടയുന്നതിനായി ‘ഡോണ്ട് വാണ്ട് റേറ്റിങ്’ എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലൈക്കും ഡിസ്ലൈക്കും കാണാന്‍ കഴിയാത്ത രീതിയിലാകും.

അതിന്റെ ഭാഗമായി യു ട്യൂബ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്നാണ് യു ട്യൂബ് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് പറയുന്നു.
വീഡിയോയുടെ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ലൈക്ക്, ഡിസ്ലൈക്ക് സൗകര്യം കൊണ്ടു വരാനുള്ള ആലോചനയിലാണെന്നും കമ്പനി അറിയിച്ചു. വൈകാതെ തന്നെ ഇതിന്റെ തീരുമാനം ഉപഭോക്താക്കളെ അറിയിക്കും. അടുത്തിടെ പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ കൂട്ടമായ ഡിലൈക്ക് അക്രമണം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button