കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് കമ്മിറ്റി. പ്രമേയത്തിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ കാലങ്ങളില്‍ വടകരയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുല്ലപ്പള്ളിയുടെ വിജയം ഉറപ്പാക്കുന്നതാണെന്നും യോഗം വിലയിരുത്തി. ജനാധിപത്യ മതേതര ചേരിയും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളും തമ്മിലുള്ള പോരാട്ടമാണ് വരാന്‍ പോകുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സിന് മാത്രമെ സാധിക്കുകയുള്ളുവെന്നും യോഗം വിലയിരുത്തി .
ഓരോ മണ്ഡലങ്ങളിലും കഴിവും വിജയ സാധ്യതയും മാത്രം യോഗ്യതയാക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു .പാര്‍ലിമെന്റ് പ്രസിഡന്റ് പി.കെ.രാഗേഷ് അധ്യക്ഷത വഹിച്ചു.
Post Your Comments