നടന്നു ക്ഷീണിച്ചു വന്നാല്‍ നിന്ന നില്‍പ്പില്‍ വെള്ളമെടുത്തു കുടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഇങ്ങനെ നിന്ന് വെള്ളം കുടിക്കുന്നത് കൊണ്ട് പല ദോഷങ്ങളും ഉണ്ടെന്നാണ് ഒരുവിഭാഗം ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആയുര്‍വേദ വിധിപ്രകാരം ഇത് ഒട്ടും അംഗീകരിക്കപ്പെടുന്നതല്ല. ഭക്ഷണം നിന്ന് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്ന് പറയുന്നത് പോലെ തന്നെ വെള്ളവും ഒരിടത്ത് ഇരുന്ന് സാവധാനം കുടിക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
നിന്ന് വെള്ളം കുടിക്കുമ്പോള്‍ വെള്ളം ശരീരത്തിന്റെ പലയിടങ്ങളിലേക്കും വെള്ളമെത്താതെയാവുന്നു. നമുക്കറിയാം വെള്ളമാണ് ശരീരത്തിലെത്തുന്ന വിഷാംശങ്ങളെയെല്ലാം പുറത്തുകളയാന്‍ വലിയൊരു ശതമാനം വരെ സഹായിക്കുന്നത്. എന്നാല്‍ മറ്റെവിടേക്കും എത്താതെ നേരിട്ട് വെള്ളം താഴേക്കെത്തുന്നതോടെ ഈ ശുദ്ധീകരണ പ്രക്രിയ അവതാളത്തിലാകുമത്രേ. ഇത് ക്രമേണ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ചെറിയരീതിയില്‍ ബാധിക്കുന്നു.
മാത്രമല്ല, വെള്ളത്തില്‍ നിന്ന് ശരീരത്തിന് പ്രത്യേകം ലഭിക്കേണ്ട പോഷകങ്ങളും വിറ്റാമിനുകളുമൊക്കെയുണ്ട്. കുത്തനെ ഒറ്റയടിക്ക് വെള്ളമിറങ്ങിപ്പോകുന്നതോടെ അവയുടെ വിതരണവും നടക്കാതാകുന്നു. വെള്ളം വളരെ വേഗത്തില്‍ അകത്തുകൂടി കടന്നുപോകുമ്പോള്‍ ഓക്സിജന്‍ ലെവലില്‍ വ്യത്യാസമുണ്ടാകാനും ഇത് ഹൃദയത്തിന്റെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ ഇരുന്നു തന്നെ വെള്ളം കുടിക്കണമെന്നും ഇവര്‍ വിശദീകരിക്കുന്നു.
Post Your Comments