പന്തല്ലൂര്‍: ഓട്ടത്തിനിടയില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു. ഡ്രൈവര്‍ വാഹനം നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പന്തല്ലൂര്‍ ഇന്‍കൊ ഫാക്ടറിയിലെ തൊഴിലാളിയായ കല്യാണിയുടെ കൈ മെഷീനില്‍ കുടുങ്ങി അപകടം പറ്റിയിരുന്നു. ഇവര്‍ക്ക് പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി ഗൂഡല്ലൂരേക്കു കൊണ്ടുപോകുമ്പോള്‍ ദേവാല നീര്‍മട്ടത്തില്‍ വച്ചാണ് വാഹനത്തിന്റെ പിറകിലെ ടയര്‍ ഊരിപ്പോയത്. പിന്നീട് മറ്റൊരു ആംബുലന്‍സിലാണ് കല്യാണിയെ കൊണ്ടുപോയത്. വാഹനം അറ്റകുറ്റപ്പണി നടത്താത്തതാണ് ടയര്‍ ഊരിപ്പോയതിന് പിന്നിലെന്നാണ് വിവരം.
Post Your Comments