അയോധ്യയിലെ 1990 ലെ വെടിവെയ്പിനെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയോട് താരതമ്യം ചെയ്ത് ദേശീയ മാധ്യമം റിപ്ലബ്ലിക്ക് ഭാരത്. ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് അവര്‍ ഇത് പുറത്ത് കൊണ്ട് വന്നത്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പോലീസ് ഓഫീസറും രാമജന്മ ഭൂമിയുടെ അന്നത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായിരുന്ന വിബി സിങിന്‍റെ സ്റ്റിങ് ഓപ്പറേഷനാണ് ദേശീയ മാധ്യമം പുറത്ത് വിട്ടത്.
VIDEO – എസ്.എച്ച്.ഒ വിബി സിങുമായുളള റിപ്ലബിക്ക് ഭാരതിന്‍റെ സ്റ്റിങ് ഓപ്പറേഷന്‍,
1990 ല്‍ അയോധ്യയില്‍ നടന്നത് കേവലം ഒരു വെടിവെക്കല്‍ മാത്രമായിരുന്നില്ല അതൊരു കൂട്ടക്കൊലയെന്നാണ് അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. അന്ന് 19 തോളം കര്‍സേവകരാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ അത് സത്യമല്ലെന്നും എണ്ണമറ്റ അനേകം കര്‍സേവകരെ വെടിവെച്ച് കൊലപ്പെടുത്തി കുഴിച്ച് മൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമാകുന്നത്.
സംഭവം നടക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ഭരണത്തിലായിരുന്ന മുലായം സിങ്ങ് യാദവിന്‍റെ സര്‍ക്കാരിനും ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്ക് വ്യക്തമാകുന്നതായി ദേശീയമാധ്യമം സൂചിപ്പിക്കുന്നു. അയോധ്യയില്‍ വെടിയേറ്റ് മരിച്ച രാമഭക്തരുടെ എണ്ണം മറച്ച് വെക്കുന്നതിനായി അവരെ കൂട്ടക്കൊല നടത്തി കുഴിച്ചുമൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പുറത്ത് വരുന്നത്. കൊല്ലപ്പെട്ടവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഹിന്ദു ആചാര പ്രകാരമുളള കര്‍മ്മങ്ങള്‍ പോലും നടത്താന്‍ അവരുടെ കുടുംബങ്ങള്‍ക്ക് അനുവാദം നല്‍കാതെ കൂട്ടത്തോടെ കുഴിച്ച് മൂടുകയായിരുന്നു.
ഈ കൂട്ടക്കൊല മുലായാം സര്‍ക്കാരിന്‍റെ രാഷ്ട്രീയ ഭാവിയെ തന്നെ സമ്മർദം ചെലുത്തുന്ന ഒന്നായി മാറിയേനെ. പക്ഷേ കൊല്ലപ്പെട്ടവര്‍ ആരെന്നും പോലും വ്യക്തമാകാതെ ,കൊല്ലപ്പെട്ടവരുടെ എണ്ണം പോലും മറച്ച് വെച്ച് കുഴിച്ച് മൂടുകയായിരുന്നു. കരുണയില്ലാതെ കൊലചെയ്ത കര്‍സേവകരെ അവരുടെ മതത്തിന്‍റെ ആചാരപ്രകാരമുളള മരണാനന്തര ചടങ്ങ് പോലും നടത്താതെ കൂട്ടത്തോടെ കുഴിച്ച് മൂടിയ ഗൂഢാലോചന ലജ്ജാവഹമെന്നാണ് അന്നെത്തെ രാമ ജന്മ ഭൂമിയിലെ പോലീസ് ഓഫീസറായ വിബി സിങ്ങ് സ്റ്റിങ് ഓപ്പറേഷന്‍ ദൃശ്യങ്ങളില്‍ പറയുന്നത്.
Post Your Comments