Latest NewsKerala

സംസ്ഥാനത്ത് ആദ്യമായി സഹകരണ നയം രൂപീകരിച്ചത് ചരിത്രനേട്ടം; കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്ത് ആദ്യമായി സഹകരണ നയം രൂപീകരിച്ചതും ചരിത്രനേട്ടമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ മേഖലയുടെ സമൂലമാറ്റത്തിന് ദിശാബോധം നല്‍കുന്ന എട്ടാമത് സഹകരണ കോണ്‍ഗ്രസ്സിലാണ് കരട് നയം അവതരിപ്പിച്ചത്. സഹകരണ കോണ്‍ഗ്രസ് കാലാവധി നിലവിലെ അഞ്ച് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായി പുനര്‍നിശ്ചയിച്ചു എന്നും അദ്ദേഹം അറിയിച്ചു. കൂടാതെ സഹകരണ മേഖലയെ അഴിമതി മുക്തമാക്കണമെന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് വകുപ്പിന്റെ മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇവയൊക്കെയും പൊതുജനങ്ങളെ അറിയിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാനത്ത് ആദ്യമായി സഹകരണ നയം രൂപീകരിച്ചതും ചരിത്രനേട്ടമാണ്. സഹകരണ മേഖലയുടെ സമൂലമാറ്റത്തിന് ദിശാബോധം നല്‍കുന്ന എട്ടാമത് സഹകരണ കോണ്‍ഗ്രസ്സിലാണ് കരട് നയം അവതരിപ്പിച്ചത്. സഹകരണ കോണ്‍ഗ്രസ് കാലാവധി നിലവിലെ അഞ്ച് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായി പുനര്‍നിശ്ചയിച്ചു. സഹകരണ മേഖലയെ അഴിമതി മുക്തമാക്കണമെന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് വകുപ്പിന്റെ മുന്നേറ്റം.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വികസനത്തിലൂടെ സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം ഉറപ്പ് വരുത്തുകയെന്ന സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടാണ് സഹകരണ നയം മുന്നോട്ട് വയ്ക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള കാഴ്ച്ചപ്പാട്, ദര്‍ശനവും ദൗത്യവും, വിവിധ മേഖലകളിലെ പ്രത്യേക നയങ്ങള്‍, സഹകരണ മേഖലയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുമായുള്ള ബന്ധം, നിലവിലെ സഹകരണ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സഹകരണ കോണ്‍ഗ്രസില്‍ നടന്ന വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് സഹകരണ നയം അംഗീകരിച്ചത്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സംവിധാനമായി സഹകരണ സ്ഥാപനങ്ങളെ ഉയര്‍ത്തുക, നിയമന രീതിയില്‍ മാറ്റം വരുത്തുക, പ്രൊഫഷണലിസം കൊണ്ടുവരിക തുടങ്ങി സ്ത്രീ ശാക്തീകരണത്തിനും യുവതലമുറയുടെ ആവശ്യങ്ങള്‍ക്കും ഉതകുന്ന തരത്തില്‍ സജ്ജമാക്കുന്ന രീതിയിലാണ് പുതിയ നയം. പ്രവാസികളുടെ തൊഴില്‍ നൈപുണ്യ പുരോഗതിക്കും സാധാരണകാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ആശുപ്രതി സഹകരണ സംഘങ്ങളെ ഉപയോഗപ്പെടുത്താനും, വിനോദസഞ്ചാര മേഖലയില്‍ സംഘങ്ങള്‍ രൂപീകരിക്കുക തുടങ്ങിയവയും പുതിയ നയത്തിന്റെ ഭാഗമാണ്.

https://www.facebook.com/kadakampally/photos/a.533858753325726/2257975510914033/?type=3&__xts__%5B0%5D=68.ARApggO1PzMtZ7W6S1qthjsnYXSzMt0MRs3Fz-8mg51c-eM0g2QMIFjvNK-5IvtLjGATHW7W13dA7Oh9nvGoJjKhBBdc8d8OZRyKBhikkvvQXf-aCYvl4kOjLL9CLQJeuhtah4GKDxr7GIauIbEdFvc5RTahJBuZTG9Nv5FvtlA7syArysLJNc0-oH3dn2wZ77N78fkGBC6uHz3VrssqoNnFRFimK3yrso83IdDDZ-lYEUm2IKy1T1JLv_oovtKN8yjv04NFbUjCErPfh-X3HG14rQWyLYFkBUx05omZ1cvrF3ODWeFCu7CQ3B-JQLlWTU4bwYVx57Q6xnAqiewWO-FUHA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button