കൊല്ലം : ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടക്കേവിള മാടന്നട ശ്രീനഗര്‍ 61-ബി അല്‍ അമീന്‍സില്‍ ഷാനവാസ് – അനീസ ദമ്പതികളുടെ മകന് അല്‍ അമീന് (18) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11.30നു കിളികൊല്ലൂര്‍ മൂന്നാംകുറ്റി സിയാറത്തുംമൂട് മസ്ജിദിനു സമീപമായിരുന്നു അപകടം. അല്‍ അമീന് ഓടിച്ചിരുന്ന സ്കൂട്ടര്‍ എതിര്‍ദിശയില്‍ എത്തിയ ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു വീണ അമീന്റെ തലയ്ക്കു സാരമായി പരുക്കേറ്റിരുന്നു. തുടര്‍ന്നു കൊല്ലത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടു മരിച്ചു. കരിക്കോടു നിന്നു വീട്ടിലേക്കു പോയ അല്‍ അമീന്റെ സ്കൂട്ടറും കൊല്ലത്തു നിന്നു പോയ ആംബുലന്‍സുമാണ് അപകടത്തില്‍പ്പെട്ടത്. കബറടക്കം ഇന്നു രാവിലെ 10നു മൂന്നാംകുറ്റി സിയാറത്തുംമൂട് ജുമാമസ്ജിദില്‍.
Post Your Comments