
ലാഹോര്‍: പാക്കിസ്ഥാന്‍ കഴുത കയറ്റുമതിക്ക് തുടക്കമിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ കഴുതകളുടെ എണ്ണത്തില്‍ മുന്നാംസ്ഥാനത്താണ് പാക്കിസ്ഥാന്‍. ആയതിനാല്‍ തന്നെ ഈ കഴുതകളെ ചെെനയിലേക്ക് കയറ്റുമതി ചെയ്ത് സാമ്പത്തിക പുരോഗതി കെെവരിക്കാനാണ് തീരുമാനം. പാക്കിസ്ഥാനില്‍ ഇപ്പോള്‍ 50 ലക്ഷത്തിലധികം കഴുതകള്‍ ഉളളതയാണ് അറിവ്.
ചെെനയേപ്പോലെയുളള രാജ്യത്ത് കഴുതകള്‍ക്ക് ഏറെ ആവശ്യകതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ ചില ആരോഗ്യ വര്‍ദ്ദക മരുന്നുകള്‍ ഉണ്ടാക്കുന്നതിന് കഴുതകളുടെ തോല്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. പക്ഷേ കഴുതകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് കൂടിയാണ് ചെെന.
പാക്കിസ്ഥാനില്‍ കഴുതകളെ വളര്‍ത്തുന്നതിന് ചെെനീസ് കമ്ബനികള്‍ തയാറായി വന്നിട്ടുണ്ടെന്ന് പാക് ലിവ്സ്റ്റോക് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴുത ഫാമുകള്‍ പാക്കിസ്ഥാനില്‍ തുടങ്ങുന്നതിനും പദ്ധതി ഇട്ടിട്ടുണ്ട്. ആദ്യത്തെ മൂന്ന് വര്‍ഷം 80,000 കഴുതകളെ ചെെനയിലേക്ക് കയറ്റുമതി ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍.
Post Your Comments