കോട്ടയം : വാക്കുതർക്കത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. കോട്ടയം തിരുന്നക്കരയിൽ മറിയപ്പള്ളി സ്വദേശി അനി (36) ആണ് മരിച്ചത്. സംക്രാന്തി സ്വദേശി റിയാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റിയാസിന്റെ ഉടമസ്ഥതയിലുള്ള കട വാടകയ്ക്കെടുത്ത് അനി വ്യാപാരം നടത്തി വന്നിരുന്നു. വാടകയെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ അവസാനിക്കുക ആയിരുന്നു. കുത്തേറ്റ് വഴിയിൽ കിടന്ന അനിയെ പോലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.
Post Your Comments