2019 ഒക്ടോബര്‍ ഒന്ന് മുതല്‍ എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയതിനാലും, 2020 ഏപ്രില്‍ മുതൽ രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതിനാലും പല മോഡൽ കാറുകളുടെയും ഉൽപാദനം മഹീന്ദ്ര അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങളായ സൈലോ, വെറിറ്റോ വൈബ്, നുവോ സ്‌പോര്‍ട്ട്, വെറിറ്റോ തുടങ്ങിയ മോഡലുകൾ വില്‍പ്പനയില്‍ വളരെ പിന്നിലായതിനാൽ ഈ മോഡലുകളിൽ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ മഹീന്ദ്ര നല്‍കിയേക്കില്ലെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. കൂടാതെ സുരക്ഷ സംവിധാനങ്ങളായ എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ മോഡലുകളിൽ ഒരുക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് കമ്പനി അതിനാൽ ഭാവിയിൽ ഈ വാഹനങ്ങൾ നിരത്തു വിട്ടേക്കാം.
Post Your Comments