ന്യൂഡല്‍ഹി : ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ആശ പട്ടേല്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവെച്ച ആഘാതത്തില്‍ നിന്നും കരകയറുന്നതിന് പിന്നാലെ നേതൃതത്തെ വെട്ടിലാക്കി അടുത്ത തിരിച്ചടി. ന്യൂഡല്‍ഹിയില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി. കിഷോര്‍ ചന്ദ്ര ദേവും പാര്‍ട്ടി വിട്ടു. പാര്‍ട്ടി വിടുന്നതായി അറിയിച്ചുകൊണ്ടുള്ള കൊണ്ടുള്ള കത്ത് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് ഇന്ന് കൈമാറി.
2011 2014 കാലഘട്ടത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേവ് മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നുവെന്നാണ് സ്വന്തം ലെറ്റര്‍പാഡില്‍ കിഷോര്‍ രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നത്.
Post Your Comments