കോട്ടയം : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കോൺഗ്രസ് നേതാവ് കെ എം മാണി. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നും കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മാണി പറഞ്ഞു.
സീറ്റ് ചോദിച്ചുവാങ്ങുന്നത് ഒരിക്കലും സമ്മർദ്ദം കൊണ്ടല്ല. മറിച്ച് ഓരോ പാർട്ടിക്കുമുള്ള അവകാശമാണത്. തങ്ങളായിട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കേരളാ കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. കേരളാ കോൺഗ്രസിന് മുമ്പ് മൂന്ന് സീറ്റുകൾ കിട്ടിയപ്പോൾ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവർത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി.
Post Your Comments