Latest NewsIndia

കയ്യടി നേടി ഗംഭീര്‍; തെരുവില്‍ യാജിച്ച സൈനികന് കൈനിറയെ സഹായം

ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ സഹായത്തിനായി യാജിച്ചു നടന്നിരുന്ന മുന്‍ സൈനികന് കൈത്താങ്ങായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പീതാംബരന്‍ എന്ന മുന്‍ പട്ടാളക്കാരനാണ് ഗംഭീര്‍ സഹായഹസ്തം നീട്ടിയത്. അപകടത്തെ തുടര്‍ന്ന് അവശനിലയിലായ പീതാംബരന്‍ കഴുത്തില്‍ ഒരു പ്ലക്കാര്‍ഡും തൂക്കിയാണ് യാചിക്കാനിറങ്ങിയരുന്നത്. ട്വിറ്റലിലൂടെയാണ് ഗംഭീര്‍ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്.

ദില്ലിയിലെ കോനൗട്ട് പ്രദേശത്ത് നിന്നാണ് പീതാംബരനെ ഗംഭീര്‍ ആദ്യം കണ്ടത്. ഊന്നുവടിയും പിടിച്ച് കൈയ്യില്‍ ഒരു പ്ലക്കാര്‍ഡുമായി തെരുവില്‍ നില്‍ക്കുന്ന പീതാംബരനെ ആരും ഒന്നു ശ്രദ്ധിക്കും. ”എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഈ അടുത്ത് എനിക്കൊരു അപകടം സംഭവിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ചികിത്സയ്ക്ക് പണം ആവശ്യമാണ്, സഹായിക്കണം” എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു എന്നതിന് തെളിവായി കഴുത്തില്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു. 1965മുതല്‍ 1971 വരെ ഏഴ് വര്‍ഷം പീതാംബരന്‍ സൈനികനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1967ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

പീതാംബരന്റെ ചിത്രം സഹിതമായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. പ്രതിരോധമന്ത്രി, പ്രതിരോധ മന്ത്രാലയ വക്താവ്, പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു. പീതാംബരന് ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമോ പരിഗണനയോ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. മണിക്കൂറുകള്‍ക്കകം വിഷയത്തില്‍ പ്രതികരിച്ച് അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു. നിങ്ങള്‍ പങ്കുവെച്ച ആശങ്കയെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും. അധികാരികളുടെ ഭാഗത്തു നിന്നുമുള്ള ഉത്തരവാദിത്വം എത്രയും വേഗം നടപ്പിലാക്കുമെന്ന് ഉറപ്പുതരുന്നതായും പ്രതിരോധ മന്ത്രാലയ വക്താവ് ഗംഭീറിനെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button