ന്യൂഡല്‍ഹി : കോൺഗ്രസ്സിന് തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സ്വന്തം ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ രാജിക്കത്തും പുറത്തു വന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ രാജവംശ അംഗമായ കിഷോര്‍ ചന്ദ്രദേവ്. വിഴിയ നഗരം ജില്ലയിലെ കുറുപ്പം മേഖലയിലെ നിലവിലെ സമീന്ദാര് കൂടിയാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്ന കിഷോര്‍ ചന്ദ്രദേവ് 1977 ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കൂടി താൻ രാജി വയ്ക്കുന്നുവെന്നു എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തില്‍ അദ്ദേഹം അറിയിച്ചിരിക്കുന്നത്. അഞ്ച് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഒരു തവണ രാജ്യസഭയിലും അംഗമായി.
Post Your Comments