KeralaLatest News

എന്‍ഡോസഫാന്‍ ദുരിത ബാധിതരുടെ പട്ടിണി സമരം: വിഎം സുധീരന്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സെക്രട്ടേറിയറ്റിമുന്നില്‍ സമരം നടത്തുന്ന വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അതേസമയം സമരക്കാരുമായി ചര്‍ച്ച നടത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സുധീരന്‍ അറിയിച്ചു.

മാറിമാറി വന്ന സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാന്‍ ബുരിത ബാധിതരെ സഹായിക്കാന്‍ പലവിധ പദ്ധതികള്‍ കൊണ്ടു വന്നിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button