ഇടുക്കി: തൊടുപുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. യുവമോര്‍ച്ച പ്രവര്‍ത്തകനായ അണ്ണായിക്കണ്ണം സ്വദേശി അരുണ്‍ ഷാജിയെ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു. അരുണിന്റെ അനിയന്‍ അഖില്‍ ഷാജിയെയും സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.
അക്രമത്തില്‍ അരുണിന്റെ കഴുത്തിന് കുത്തേല്‍ക്കുകയും, കൈ ഒടിയുകയും ചെയ്തു. അരുണിനെ ആശുപത്രിയില്‍ എത്തിച്ച അനിയനെ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇയാളുടെ താടിയെല്ലിനും കഴുത്തെല്ലിനും പൊട്ടലുണ്ട്. സംഭവത്തില്‍ തടസം പിടിക്കാനെത്തിയ അമ്മ മായയ്ക്കും പരിക്കേറ്റു.
സംഭവമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ യുവമോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി ശ്രീകാന്ത്, ജില്ലാ സെക്രട്ടറി വിജയകുമാര്‍ എന്നിവരെയും സിപിഎം കാർ മർദ്ദിച്ചു. ഇവരുടെ ആക്രമണത്തിൽ ആശുപത്രിയിലെ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
Post Your Comments