തന്റെ കണ്ണീര്‍ തുടയ്ക്കാന്‍ ഭൂമിലെത്തിയ കുഞ്ഞിനെ ലോകത്തിനെ കാണിച്ച് അമൃത

കഴിഞ്ഞ മാസമാണ് അമൃത പ്രണയിയുടെ കുഞ്ഞിന് ജന്മം നല്‍കിയത്

ഹൈദരാബാദ്: രാജ്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ദുരഭിമാന കൊലപാതകമായിരുന്നു പ്രണയിയുടേത്. ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് കുറേ മനുഷ്യത്വമില്ലാത്തവര്‍ പ്രണയിയെ കൊലപ്പെടുത്തിയത്. ഗര്‍ഭണിയായ ഭാര്യയായ അമൃതവര്‍ഷിണിയുടെ മുന്നിലിട്ടാണ് അവര്‍ അവനെ കൊന്നു കളഞ്ഞത്. എന്നാല്‍ പ്രണയിയുടെ അസാന്നധ്യത്തില്‍ അവരുടെ പ്രണയത്തിലെ ഏറ്റവും വലിയ ഭാ്ഗ്യത്തെ ലോകത്തിന് മുന്നില്‍ കാണിച്ചിരിക്കുകയാണ് അമൃത.

കഴിഞ്ഞ മാസമാണ് അമൃത പ്രണയിയുടെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ അമൃത ആ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചു. കുഞ്ഞു തനിക്ക് ജീവിതത്തില്‍ കൂട്ടായി എത്തിയെന്ന് അമൃതവര്‍ഷിണി ലോകത്തോട് വിളിച്ചു പറയുമ്പോള്‍ അമൃതയുടേയും പ്രണയിയുടേയും സ്‌നേഹം അറിയുന്ന എല്ലാവരേയും ആ വാര്‍ത്താ കണ്ണീരിലാഴ്ത്തുകയാണ്.

വാട്‌സ്ആപ്പ് വഴിയാണ് അമൃതയും എഞ്ചിനീയറായിരുന്ന പി. പ്രണയ് കുമാറും പ്രണയിച്ചത്.  എന്നാല്‍ ദളിത് യുവാവായ പ്രണയിനെ ഉന്നത ജാതിയില്‍പെട്ട അമൃത പ്രണയിച്ചിരുന്നത് അമൃതയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചത്് അമൃതയുടെ വീട്ടുകാരെ ചൊടിപ്പിച്ചു. തുടര്‍ന്ന്് കഴിഞ്ഞ സെപ്തംബറില്‍ അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരം ഗുണ്ടകള്‍ പ്രണയിയെ വെട്ടി കൊലപ്പെടുത്തി. ഒരുമിച്ചു സന്തോഷപൂര്‍വം ജീവിക്കുന്നതിനിടെയാണ് പ്രണയിയുടെ കൊലപാതകം.

ഇപ്പോഴിതാ തങ്ങളെ സ്‌നേഹിച്ച…പിന്തുണച്ച സുമനസുകള്‍ക്കു മുന്നില്‍ തന്റെ പൈതലിനെ പരിചയപ്പെടുത്തുകയാണ് അമൃത. പ്രണയിന്റെ ചിത്രത്തിന് മുന്നില്‍ കുഞ്ഞിനൊപ്പം നില്‍ക്കുന്ന അമൃതയുടെ ചിത്രം കാഴ്ചക്കാരുടെ കണ്ണ് നയിക്കുകയാണ്. കുഞ്ഞിന്റെ എക്കാലത്തെയും ഹീറോ അച്ഛനായിരിക്കുമെന്നും ചിത്രത്തില്‍ കുറിച്ചിട്ടുണ്ട്. വിവാഹവാര്‍ഷിക ദിനത്തിലാണ് ചിത്രം അമൃത പങ്കുവച്ചിരിക്കുന്നത്.

അമൃത മൂന്നുമാസം ഗര്‍ഭിയായിരിക്കുമ്പോഴായിരുന്നു പ്രണയിയുടെ കൊലപാതകം. അമൃതയെ ആശുപത്രിയില്‍ കാണിച്ച് തിരികെ വരുമ്പോള്‍ അമൃതയുടെ അച്ഛന്‍ ഏര്‍പ്പാടാക്കിയ വാടക ഗുണ്ട പ്രണയിനെ പുറകില്‍ നിന്നും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അമൃതയുടെ പിതാവ് ടി. മാരുതി റാവു ഒരു കോടി രൂപ നല്‍കി ബീഹാറില്‍ നിന്നിറക്കിയ ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്.

Share
Leave a Comment