Latest NewsIndia

മമതക്ക് പിന്തുണ പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

കൊല്‍ക്കത്ത:   വെസ്റ്റ് ബംഗാളിലെ നാടകീയ നിമിഷങ്ങളില്‍ മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംദത്ത് വന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ 5 സിബെ ഐ ഉദ്ദ്യോഗസ്ഥരെ പോലീസ് തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വസതിയില്‍ മമത നേരിട്ട് എത്തിയിരുന്നു. താന്‍റെ പോലീസ് സേനയോടൊപ്പമാണ് താനെന്നും രാജീവ് സമര്‍ത്ഥനാണെന്നും അവര്‍ പറഞ്ഞു.

റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ബിജെപി ബംഗാളിനെ വേട്ടയാഡടുകയാണെന്നും മമത ആരോപിച്ചു. തുടര്‍ന്ന് ഇന്ന് രാത്രി മുതല്‍ അവര്‍ സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. മെട്രോ ചാനലിനടുത്താണ് സത്യഗ്രഹ പന്തല്‍ ഒരുക്കിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മമതയെ ഫോണില്‍ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അഖിലേഷും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതായി റിപ്പോര്‍ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button