കാസര്‍കോട് : കേരളത്തെ ഭിന്നിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തില്‍ തകര്‍ന്നവരെ സര്‍ക്കാര്‍ അവഗണിച്ചു. കോണ്‍ഗ്രസിനെ തോല്പിക്കണമെന്ന ഒരേ ലക്ഷ്യത്തോടെയാണ് കേരളത്തില്‍ പിണറായിയും നരേന്ദ്ര മോദിയും നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദിയെ പുറത്താക്കണം ഒപ്പം കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഒരു ഷോക്ക് നല്‍കുന്നത് കൂടിയായിരിക്കണം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 28 ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.
Post Your Comments