Latest NewsKeralaIndia

മോര്‍ഫ് ചെയ്ത നഗ്ന ചിത്രം കാട്ടി ഒൻപതാം ക്ളാസുകാരിക്ക് ലൈംഗിക പീഡനം; പരപ്പനങ്ങാടിയിൽ മൂന്ന് യുവാക്കള്‍ പിടിയില്‍

ഭയന്ന് പോയ കുട്ടിയെ ഇവർ പിന്നീട് കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ട് പോവുകയും കോട്ടക്കടവ്, പരപ്പനങ്ങാടി ഭാഗത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

പരപ്പനങ്ങാടി: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശികളായ മന്‍സൂര്‍ പവറകത്ത് (21), മൂസാമിന്റെ മുഹമ്മദ് നാസി (20), ബദര്‍ മുനീര്‍ കൊല്ലങ്കണ്ടി (21) എന്നിവരാണ് പിടിയാലത്. മൂന്നു പേരെയും പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ ഉപയോഗിച്ച കാറ്, ഓട്ടോറിക്ഷ, ഒരു ബൈക്ക് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂള്‍ കലോത്സവത്തിനിടെയാണ് ഇവർ വിദ്യാര്‍ത്ഥിനിയെ മോര്‍ഫ് ചെയ്ത ഫോട്ടോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയത്. ഭയന്ന് പോയ കുട്ടിയെ ഇവർ പിന്നീട് കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ട് പോവുകയും കോട്ടക്കടവ്, പരപ്പനങ്ങാടി ഭാഗത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവ ശേഷം പെരുമാറ്റത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ക്രൂരപീഡനം പുറത്തായത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈനിനെ ഇവർ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇവര്‍ക്ക് മേല്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ രഞ്ജിത്ത് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button