Latest NewsIndia

1000 കിലോ ഭാരമുള്ള നന്ദി വിഗ്രഹം മോഷ്ടിച്ച സംഘം പിടിയില്‍

കഴിഞ്ഞ ജനുവരി 24നാണ് മോഷണം നടന്നത്

രാമചന്ദ്രപുരം: ആന്ധ്രയിലെ രാമചന്ദ്രപുരത്തുള്ള അഗസ്‌തേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള നന്ദി വിഗ്രഹം മോഷ്ടിച്ച പതിനഞ്ചംഗ സംഘം പിടിയില്‍. വിഗ്രഹത്തില്‍ വജ്രം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 24നാണ് മോഷണം നടന്നത്. ഗ്രാനൈറ്റ് കൊണ്ട് നിര്‍മിച്ച വിഗ്രഹത്തിന് 1000 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. ക്ഷേത്രാധികാരികള്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നന്ദിയുടെ വിഗ്രഹത്തില്‍ വജ്രമുണ്ടെന്ന കഥകള്‍ പ്രദേശത്ത് പരന്നിരിന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ വിഗ്രഹം മോഷ്ടിക്കാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശിവ ഗണേഷ് വ്യക്തമാക്കി.

അതേസമയം മോഷ്ടിച്ച വിഗ്രഹത്തിനകത്ത് വജ്രം ഉണ്ടെന്നു കരുടി പ്രതികള്‍ ഇത് പൊട്ടിച്ചു നോക്കിയിരുന്നു. എന്നാല്‍ വിലപിടിപ്പുള്ള കല്ലുകള്‍ ഒന്നും ലഭിച്ചില്ലെന്നും സംഘം പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button