മുംബൈ: ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് മഹാരാഷ്ട്രയിലെ പെല്ഗാറില് തുടര്‍ച്ചയായുണ്ടാകുന്ന ചെറു ഭൂകമ്പങ്ങൾ. പെല്ഗാര് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 11 മുതല്‍ ഇതുവരെ പത്തിലേറെ ചെറു ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഇതില്‍ മൂന്നിലേറെ ഭൂകമ്ബങ്ങള്‍ തല്‍സാരി താലൂക്കിലാണ് ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം രണ്ടിനാണ് റിക്ടര്‍സ്കെയില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത്. പിന്നീട് വൈകുന്നേരം 3.53, 4.57 എന്നീ സമയങ്ങളിലും ഭൂചലനം ഉണ്ടായി. ഇതിൽ രണ്ട് വയസുള്ള ഒരു കുട്ടി മരിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ പഠിക്കാന്‍ ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രം തല്സാരിയിലെ വേദാന്ത ആശുപത്രിയില്‍ ഫീല്‍ഡ് സ്റ്റേഷന് തുറന്നിട്ടുണ്ട്.
Post Your Comments